Fri. Aug 8th, 2025

ദോഹ:

കൊവിഡ് 19നെതിരായ പ്രതിരോധ മരുന്നിനായുള്ള ആഗോള ശ്രമങ്ങള്‍ക്ക് 20 മില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി.  ലണ്ടനില്‍ നടക്കുന്ന ലോക വാക്‌സിന്‍ ഉച്ചകോടിക്കിടയിലാണ് അമീറിന്റെ പ്രഖ്യാപനം.

 വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചക്കിടെ ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍സ് ആന്‍ഡ് ഇമ്യൂണൈസേഷന് വേണ്ടിയാണ് സഹായം പ്രഖ്യാപിച്ചത്.  കൊവിഡിനെതിരായുള്ള ലോകാരോഗ്യ സംഘടനയുടെ എല്ലാ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പരിപൂര്‍ണ പിന്തുണ ഉറപ്പുനല്‍കുമെന്ന് അമീര്‍ വ്യക്തമാക്കി.

By Arya MR