Mon. Dec 23rd, 2024

തിരുവനന്തപുരം:

നിരക്ക് വര്‍ധിപ്പിക്കാതെ സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍ അറിയിച്ചു. വെള്ളിയാഴ്‌ച മുതൽ സ്വകാര്യബസുകൾ നിരത്തിൽനിന്ന് പിന്മാറിത്തുടങ്ങും. തിങ്കളാഴ്‌ച മുതൽ ഒരു സർവീസും നടത്തില്ലെന്ന് കൊച്ചിയിൽ ചേർന്ന ബസ്സുടമകളുടെ യോഗം തീരുമാനിച്ചു. ലോക്ഡൗൺ കാലത്തിനുശേഷമുള്ള സർവീസുകളില്‍ വൻ നഷ്ടമാണ് നേരിടുന്നതെന്ന് ഉടമകള്‍ പറഞ്ഞു. യാത്രക്കാരുടെ കുറവും യാത്രാനിയന്ത്രണങ്ങളുമാണ് നഷ്ടത്തിന് കാരണമാകുന്നതെന്നാണ് അവര്‍ പറയുന്നത്. ഇതൊരു പ്രതിഷേധമല്ലെന്നും കനത്ത നഷ്ടം സഹിച്ച് സർവീസ് നടത്താനാകാത്തതിനാലാണ് തീരുമാനമെന്നും ബസ്സുടമ സംഘടനാ നേതാക്കൾ അറിയിച്ചു.

 

 

By Binsha Das

Digital Journalist at Woke Malayalam