Thu. Dec 19th, 2024

ന്യൂഡല്‍ഹി:

ഒരു വര്‍ഷത്തേക്ക് പുതിയ പദ്ധതികളൊന്നും ആരംഭിക്കരുതെന്ന് ധനമന്ത്രാലയത്തിന്റെ നിര്‍ദേശം. പുതിയ പദ്ധതികള്‍ക്കായി ധനമന്ത്രാലയത്തിലേക്ക് പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നത്‌ നിര്‍ത്തിവെക്കാനും എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍  ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

പ്രധാനമന്ത്രി ഗരീബ് കല്യണ്‍ യോജന, ആത്മ നിര്‍ഭര്‍ ഭാരത് എന്നിവക്ക് കീഴിലുള്ള പദ്ധതികള്‍ക്ക് മാത്രമേ പണം അനുവദിക്കൂവെന്നും ധനമന്ത്രാലയം വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മറ്റൊരു പദ്ധതിക്കും അംഗീകാരം ലഭിക്കില്ലെന്നും ധനമന്ത്രാലയം അറിയിച്ചു. അതേസമയം, ബജറ്റ് പ്രകാരം ഇതിനകം അംഗീകരിച്ച പദ്ധതികളും മാര്‍ച്ച് 31 വരെ താത്കാലിമായി നിര്‍ത്തിവെയ്ക്കും.

 

By Binsha Das

Digital Journalist at Woke Malayalam