26 C
Kochi
Friday, September 17, 2021
Home Tags Finance Ministry

Tag: Finance Ministry

Thomas Isaac against CAG report

സിഎജിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ധനമന്ത്രി

 തിരുവനന്തപുരം:സിഎജി റിപ്പോർട്ട് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും റിപ്പോർട്ട് അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിട്ടുള്ളതെന്നും ധനമന്ത്രി തോമസ് ഐസക്. കേരളത്തിന്റെ വികസനത്തിന് വലിയൊരു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും അസാധാരണ നടപടികളും ഇനി വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയെ കുറിച്ചുള്ള പരാമർശത്തിൽ സർക്കാരിൻറെ അഭിപ്രായം അറിയാതെയാണ് റിപ്പോർട്ടിൽ നാല് പേജ് എഴുതി ചേർത്തതെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.കരട് റിപ്പോർട്ടി ൽ...

ഉത്സവകാലം പ്രമാണിച്ച് മൂന്നാം ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം; റിപ്പോർട്ട്

ഡൽഹി: വിപണിയില്‍ ആവശ്യകത വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ടും കേന്ദ്ര സര്‍ക്കാര്‍ അടുത്തഘട്ട ഉത്തേജന പാക്കേജ് ഉടനെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ എക്കാലത്തെയും തളര്‍ച്ചയിലായ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം.മുമ്പ് പ്രഖ്യാപിച്ച  പിഎം ഗരീബ് കല്യാണ്‍ യോജന, ആത്മനിര്‍ഭര്‍ ഭാരത് എന്നീ രണ്ട് പാക്കേജുകളുമായി  താരതമ്യപ്പെടുത്തുമ്പോള്‍ നേരിട്ട് ധനവിഹിതം പൊതുവിപണിയിലെത്തിക്കുന്ന പദ്ധതികള്‍ക്കാകും...

ട്രഷറിയില്‍ നിന്ന് കോടികള്‍ തട്ടിയത് 7മാസം കൊണ്ട്

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് നടന്നത് ഏഴുമാസം കൊണ്ടെന്ന് എഫ്ഐആര്‍. വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്‍റായ ബിജുലാല്‍ കഴിഞ്ഞ ഡിസംബര്‍ 23 മുതല്‍ ജൂലൈ 31 വരെയുള്ള വിവിധ ദിവസങ്ങളില്‍ പണം വകമാറ്റി. ഭാര്യയുടേത് ഉള്‍പ്പെടെ മൂന്ന് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്. അതേസമയം, സബ്ട്രഷറിയിൽ നിന്ന് രണ്ടു കോടി തട്ടിയ...

ഒരു വര്‍ഷത്തേയ്ക്ക് പുതിയ പദ്ധതികള്‍ ആരംഭിക്കരുതെന്ന് കേന്ദ്രം 

ന്യൂഡല്‍ഹി:ഒരു വര്‍ഷത്തേക്ക് പുതിയ പദ്ധതികളൊന്നും ആരംഭിക്കരുതെന്ന് ധനമന്ത്രാലയത്തിന്റെ നിര്‍ദേശം. പുതിയ പദ്ധതികള്‍ക്കായി ധനമന്ത്രാലയത്തിലേക്ക് പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നത്‌ നിര്‍ത്തിവെക്കാനും എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍  ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.പ്രധാനമന്ത്രി ഗരീബ് കല്യണ്‍ യോജന, ആത്മ നിര്‍ഭര്‍ ഭാരത് എന്നിവക്ക് കീഴിലുള്ള പദ്ധതികള്‍ക്ക്...

സാമ്പത്തിക ഉപദേശക സമിതിയോഗം ഡൽഹിയിൽ ആരംഭിച്ചു

ഡൽഹി:   കൊറോണവൈറസ് വൈറസ് വ്യാപനം മൂലം വിപണികളും വ്യവസായ ശാലകളും അടഞ്ഞുകിടക്കുന്ന സാഹചര്യം വിലയിരുത്തുന്നതിനും രണ്ടാം സാമ്പത്തിക പാക്കേജിന് നിർദ്ദേശങ്ങൾ തയ്യാറാക്കാനുമായി രണ്ടു ദിവസത്തെ സാമ്പത്തിക ഉപദേശക സമിതിയോഗം ഡൽഹിയിൽ ആരംഭിച്ചു. നാളെ യോഗം അവസാനിച്ച ശേഷം ധനമന്ത്രി നിർമ്മല സീതാരാമൻ പ്രധാനമന്ത്രിയെ കാണും. ഞായറാഴ്ചയോടെ രണ്ടാം സാമ്പത്തിക പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.ഈ...

ഇപിഎഫ് പലിശ 8.5 ശതമാനമാക്കി കുറച്ചു

ഡൽഹി: തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് നടപ്പ് സാമ്പത്തിക വര്‍ഷം എട്ടര ശതമാനം പലിശ നല്‍കാന്‍ ഇപിഎഫ് ട്രസ്റ്റ്‌ യോഗം തീരുമാനിച്ചു. തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗംഗവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിബിടിയുടെ സമ്പൂർണ യോഗത്തിലായിരുന്നു തീരുമാനം. ഇനി ധനമന്ത്രാലയം കൂടി അംഗീകരിച്ചാലെ ഈ തീരുമാനം പ്രാവർത്തികമാകു. ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ്...

യെസ് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം

മുംബൈ: റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശ പ്രകാരം യെസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ദിവസം പരാമവധി പിന്‍വലിക്കാവുന്ന തുക 50000 രൂപയാക്കി നിയന്ത്രിച്ചു. ഏപ്രില്‍ മൂന്ന് വരെ യെസ് ബാങ്കിനെതിരെയുള്ള നടപടികള്‍ക്ക് ധനമന്ത്രാലയം മൊറട്ടോറിയം പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഈ നിയന്ത്രണം. യെസ് ബാങ്കിന്‍റെ സാമ്പത്തികാവസ്ഥ ദിവസവും താഴേക്കാണെന്നും മൂലധന...