Wed. Jan 22nd, 2025
മിന്നെസോട്ട:

വംശീയാക്രമണത്തിന് ഇരയായി അമേരിക്കയിൽ പോലീസ് മർദ്ദനത്തിൽ മരിച്ച ജോർജ്ജ് ഫ്‌ളോയിഡിന്റെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. മിന്നെസോട്ട സിറ്റിയിലാണ് സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നത്.  ഫ്‌ളോയിഡിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരങ്ങളാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നത്തോടെ തന്റെ സഹോദരൻ വിടപറയുകയാണെന്നും

എന്നാൽ ആയിരങ്ങളുടെ മനസ്സിൽ സ്ഥാനംപിടിച്ചാണ് അദ്ദേഹം പോകുന്നതെന്നും  ബ്രൂക്ക്‌ലിനില്‍ നടന്ന റാലിയില്‍ ജനങ്ങളെ അഭിസംബോദന ചെയ്തുകൊണ്ട്  ഫ്‌ളോയിഡിന്റെ സഹോദരൻ ടെറന്‍സ് ഫ്‌ളോയിഡ് പറഞ്ഞു. അതേസമയം കറുത്ത വര്‍ഗക്കാര്‍ക്ക് നേരേയുള്ള പോലീസ് ആക്രമണത്തിൽ അമേരിക്കയിൽ പ്രതിഷേധം ശക്തമാവുകയാണ്.  ട്രംപിനെതിരേയും ഭരണകൂടത്തിനെതിരേയും വലിയ പ്രതിഷേധമാണ് കഴിഞ്ഞ ഒരാഴ്ചയായി അരങ്ങേറുന്നത്.

 

By Arya MR