Fri. Aug 1st, 2025 11:57:12 PM
തിരുവനന്തപുരം:

 
സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നു. സാമുഹിക വ്യാപനത്തിന്റെ സാധ്യതയും കൂടിവരികയാണെന്ന് ഐ എംഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മാളുകള്‍ തുറക്കുന്നത് നീട്ടിവയ്ക്കണം. 

ആളുകള്‍ കൂട്ടം കൂടുന്ന ഇടങ്ങള്‍ തുറക്കാന്‍ പാടില്ലെന്നും, ഇത് രോഗവ്യാപന തോത് കൂട്ടുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായാല്‍ നമ്മുടെ ആരോഗ്യ സംവിധാനം അതീവ സമ്മർദ്ദത്തിൽ ആവുകയും, നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടായത് പോലെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറയാന്‍ അനുവദിക്കരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു.

By Binsha Das

Digital Journalist at Woke Malayalam