Thu. Jan 23rd, 2025
കണ്ണൂർ:

ഇരുപത് വർഷങ്ങൾക്ക് മുൻപ് നിലവിലെ വ്യവസായ മന്ത്രി ഇപി ജയരാജനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ 38 ആർഎസ്എസ്-ബിജെപി പ്രവർത്തകരെ വെറുതെ വിട്ടു. തലശ്ശേരി അഡീഷണൽ ജില്ല സെക്ഷൻസ് കോടതിയാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പ്രതികളെ വെറുതെവിട്ടത്. കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ പാനൂർ എലാങ്കോട് കനകരാജിൻ രക്തസാക്ഷി ദിനപരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ 2000 ഡിസംബർ 12നായിരുന്നു ഇ പി ജയരാജന് നേരെ ആക്രമണമുണ്ടാകുന്നത്.

By Arya MR