Sun. Dec 22nd, 2024
വളാഞ്ചേരി:

 
മലപ്പുറം വളാഞ്ചേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. തിരൂർ ഡിവൈഎസ്‌പി കെ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. രണ്ട് വനിതാ പോലീസുകാരുൾപ്പെടെയുള്ള പതിനൊന്നംഗ സംഘം ദേവികയുടെ ബന്ധുക്കളുടെയും സ്കൂൾ അധികൃതരുടെയും മൊഴിയെടുക്കും.

ജില്ലയിൽ ഓൺലൈൻ പഠന സംവിധാനം ഇല്ലാത്ത കുട്ടികൾക്ക് എട്ടാം തിയ്യതിക്കു മുൻപായി സൗകര്യം ഉറപ്പ് വരുത്തുമന്ന് ജില്ലാ കലക്ടർ കെ ഗോപാല കൃഷ്ണൻ അറിയിച്ചു. കൂടാതെ ദേവികയുടെ വീട്ടിൽ ടെലിവിഷനും ഇന്റര്‍നെറ്റ് സൗകര്യവും ഉടൻ എത്തിക്കുമെന്നും കൈക്കുഞ്ഞായ സഹോദരിക്ക് പോഷകാഹാരം ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam