Wed. Sep 17th, 2025
വാഷിംഗ്‌ടൺ:

 
ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം പിന്നിട്ടു. 3,87,000 ത്തിലധികം ആളുകൾ മരണപ്പെട്ടതായും 31,64,253 പേർ ഇതുവരെ രോഗമുക്തി നേടിയതായും ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അമേരിക്കയിൽ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ ഇരുപതിനായിരത്തിലധികം കൊവിഡ് കേസുകളും ആയിരത്തി ഒരുന്നൂറിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു. ബ്രസീലിലും റഷ്യയിലും ഉയർന്ന കൊവിഡ് നിരക്ക് തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. എന്നാൽ ഇറ്റലി, യുകെ, തുടങ്ങി രാജ്യങ്ങളിൽ രോഗ ബാധിതരുടെ എണ്ണം കുറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam