Wed. Jan 22nd, 2025
തിരുവനന്തപുരം:

 
സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 39 പേർ രോഗമുക്തരാകുകയും ചെയ്തു. മൂന്ന് മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. വിദേശത്തു നിന്നു വന്ന 47 പേർക്കും, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 37 പേർക്കും, സമ്പർക്കത്തിലൂടെ ഏഴ് പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 

പത്തനംതിട്ട- 14, കാസർഗോഡ്- 12, കൊല്ലം- 11, കോഴിക്കോട്- 10, ആലപ്പുഴ- 8, മലപ്പുറം- 8, പാലക്കാട്- 7, കണ്ണൂർ- 6, കോട്ടയം- 5, തിരുവനന്തപുരം- 5, തൃശൂർ- 4, എറണാകുളം- 2, വയനാട്- 2 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് പോസിറ്റീവ് ആയവരുടെ കണക്ക്.

ഇതുവരെ 1588 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 884 പേർ ചികിത്സയിലാണ്. ഇന്ന് മാത്രം 225 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 76,383 സാമ്പിളുകൾ പരിശോധനക്കയച്ചതായും അതിൽ 2,139 എണ്ണം നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam