Mon. Dec 23rd, 2024
ഡൽഹി:

 
ഡൽഹി എയിംസിലെ 480 ആരോ​ഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 74 സുരക്ഷാ ജീവനക്കാർ, 75 ഹോസ്പിറ്റൽ അറ്റൻഡേഴ്സ്, 54 ശുചീകരണ തൊഴിലാളികൾ, 4 ലാബ് ടെക്നീഷൻ എന്നിവരിലാണ് രോഗ ബാധ കണ്ടെത്തിയിരിക്കുന്നത്. ആരോ​ഗ്യപ്രവർത്തകരിൽ മൂന്നുപേർ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.

ഒരു മെസ് ജീവനക്കാരനും മരിച്ചിട്ടുണ്ട്.  എയിംസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോ​ഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവാരമില്ലാത്ത പിപിഇ കിറ്റുകൾ നൽകുന്നു എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി എയിംസിലെ നഴ്സസ് യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam