Sun. Dec 22nd, 2024
കോഴിക്കോട്:

 
ദുബായില്‍ നിന്നെത്തി കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശി ഷബ്നാസ് ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 26 വയസ്സായിരുന്നു.

അർബുദ രോഗിയായിരുന്ന യുവതി കഴിഞ്ഞ 20 നാണ് ദുബായിൽ നിന്നെത്തിയത്. കൊവിഡ് പരിശോധനക്കായി ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്നലെ മരിച്ച വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിന് വെല്ലുവിളിയാവുകയാണ്. കൊവിഡ് ഫലം വരും മുമ്പ് മരിച്ചതിനാൽ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതും എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍.

By Binsha Das

Digital Journalist at Woke Malayalam