Sat. Apr 20th, 2024
ന്യൂഡല്‍ഹി:

 
ഇന്ത്യയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നത് എണ്ണായിരത്തിലധികം കൊവി‍ഡ് കേസുകള്‍. 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 217 പേര്‍ മരിക്കുകയും, എണ്ണായിരത്തി തൊള്ളായിരത്തി ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി ഏഴായിരത്തി അറുന്നൂറ്റി പതിനഞ്ചായി ഉയര്‍ന്നു. വെെറസ് ബാധിച്ച് മരിച്ചവരുടെ എണ്ണമാകട്ടെ അയ്യായിരത്തി എണ്ണൂറ്റി പതിനഞ്ചായി. ലോകത്ത്​ കൊവിഡ്​ ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്താണ്.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ പകുതിയും പ്രായമേറിയവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊവിഡ് മരണ നിരക്ക് കുറഞ്ഞ് വരികയാണെന്നും  കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam