Fri. Apr 26th, 2024
ന്യൂഡല്‍ഹി:

 
ലോകത്താകമാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം മൂന്ന് ലക്ഷത്തി എണ്‍പത്തി രണ്ടായിരത്തി നാനൂറ്റി എഴുപത്തി ഒമ്പതായി ഉയര്‍ന്നു. രോഗബാധിതരാകട്ടെ അറുപത്തി നാല് ലക്ഷത്തി അമ്പത്തി രണ്ടായിരത്തി മുന്നൂറ്റി തൊണ്ണൂറായി. പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയെ മറികടന്നിരിക്കുകയാണ് ബ്രസീല്‍. 

ബ്രസീലില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്  27,263 പേര്‍ക്കാണ്. 1,232 പേരാണ് ഒറ്റ ദിവസം കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇന്നലെ മാത്രം അമേരിക്കയില്‍ ആയിരത്തി ഒരുന്നൂറ്റി മുപ്പത്തി നാല് പേര്‍ കൊവിഡ് ബാധിതരായി മരണപ്പെട്ടു. ഇരുപത്തി ഒരായിരത്തി എണ്ണൂറ്റി എണ്‍പത്തി രണ്ട് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

By Binsha Das

Digital Journalist at Woke Malayalam