തിരുവനന്തപുരം:
അയല്‍ ജില്ലകളിലേക്ക് നാളെ മുതൽ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. 2,190 ഓര്‍ഡിനറി സര്‍വീസുകളും 1,037 അന്തര്‍ ജില്ലാ സര്‍വീസുകളുമായിരിക്കും നടത്തുക. എല്ലാ സീറ്റിലും യാത്രക്കാരാകാമെന്നും എന്നാൽ തിക്കിത്തിരക്കി ബസില്‍ കയറിയാല്‍ നടപടി ഉണ്ടാവുമെന്നും, നിന്നുകൊണ്ട് യാത്ര പാടില്ലെന്നും മന്ത്രി പറഞ്ഞു.
ബസ്സുകളില്‍ പഴയ ടിക്കറ്റ് നിരക്ക് തന്നെയായിരിക്കും ഈടാക്കുക. എന്നാൽ നിയന്ത്രിത മേഖലകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല. സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് അന്തര്‍സംസ്ഥാന സര്‍വീസ് തുടങ്ങാനാണ് സർക്കാരിന്റെ തീരുമാനം.