ഡൽഹി:
വയനാട് ജില്ലയിലെ ആദിവാസി വിദ്യാര്‍ത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിന്റെ ഭാഗമാകാൻ വേണ്ട സാമഗ്രികൾ എത്തിച്ച് നൽകുമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. സ്മാര്‍ട് ഫോണോ, കമ്പ്യൂട്ടറോ ഇല്ലാത്തതുകൊണ്ട് ആദിവാസി കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. കുട്ടികൾക്ക് എന്തൊക്കെ സൗകര്യങ്ങൾ വേണമെന്നത് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വയനാട് ജില്ലാകളക്ടർക്കും അദ്ദേഹം കത്തയച്ചു.
വയനാട്ടിലെ 17,000 ത്തോളം ആദിവാസി വിഭാഗക്കാരായ കുട്ടികളില്‍ കുറച്ച് പേർക്ക് മാത്രമേ ഇപ്പോൾ ഓൺലൈൻ പഠന സൗകര്യം ലഭ്യമാകുന്നുള്ളു.