Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

 
ഇന്ത്യ സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് വാർഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അൺലോക്ക് 1’ ഘട്ടത്തിൽ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി.

‘എന്നെ വിശ്വസിക്കൂ, സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നത് അത്രയേറെ പ്രയാസമുള്ള കാര്യമല്ല’ സാമ്പത്തിക വിദഗ്ദ്ധരേയും കോർപ്പറേറ്റുകളേയും അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കഴിവിലും കഠിനാധ്വാനത്തിലും നവീന ആശയങ്ങളിലും സംരംഭകരിലും തൊഴിലാളികളിലും തനിക്ക് അത്രയേറെ വിശ്വാസമുണ്ടെന്ന് അദ്ദേഹം പറ‍ഞ്ഞു.

സ്വയം പര്യാപ്ത ഇന്ത്യക്കായി പ്രഖ്യാപിച്ച നടപടികൾക്ക് വ്യവസായ ലോകം പിന്തുണ നൽകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കാൻ പരിഷ്കാരങ്ങൾ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ജീവൻ രക്ഷിക്കാനുള്ള സമയോചിതനടപടിയായിരുന്നു ലോക്ക്ഡൗൺ എന്നും പ്രധാനമന്ത്രി പറഞ്ഞു. ജൂൺ എട്ടിനു ശേഷം കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കാം എന്ന സൂചനയും മോദി നൽകി.

By Binsha Das

Digital Journalist at Woke Malayalam