ജനീവ:
കൊവിഡിനെതിരെ അമിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് ബാക്ടീരിയക്കെതിരെയുള്ള പ്രതിരോധ ശേഷി കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഇത് മരണനിരക്ക് ഉയര്‍ത്തുന്നതിനിടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാക്ടീരിയ അണുബാധ ഇപ്പോൾ കൂടിവരികയാണെന്നും ബാക്ടീരിയ അണുബാധയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഫലപ്രദമാവുന്നില്ലെന്നും കൂട്ടിച്ചേർത്തു.
കൊവിഡ് രോഗികളില്‍ ഒരു ചെറിയ വിഭാഗത്തിനു മാത്രമേ തുടര്‍ന്നുള്ള ബാക്ടീരിയ അണുബാധകളെ ചികിത്സിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ ആവശ്യമുള്ളൂവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.