ബെയ്ജീങ്:
പുറത്തുപോകല്‍ അമേരിക്കയുടെ പണ്ടുമുതലെയുള്ള ശീലമാണെന്ന് ചെെന. ലോകാരോഗ്യ സംഘടന വിടാനുള്ള അമേരിക്കയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു ചെെന. അധികാര രാഷ്ട്രീയത്തിന്റെ പിന്തുടരലും ഏകപക്ഷീയതയുമാണ് തീരുമാനം കാണിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗ്രൂപ്പുകള്‍ ഉപേക്ഷിക്കുന്നതും കരാറുകള്‍ റദ്ദാക്കുന്നതും അമേരിക്കയുടെ പതിവാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അമേരിക്കയുടെ സ്വാര്‍ത്ഥമായ പെരുമാറ്റത്തില്‍ ലോകരാഷ്ട്രങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയ്ക്ക് കൂടുതല്‍ രാഷ്ട്രീയ പിന്തുണയും ധനസഹായവും നല്‍കണമെന്ന് ചൈന അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയാണെന്നും ഷാവോ ലിജിയാന്‍ പറഞ്ഞു.