Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും ഒറ്റ ദിവസം കൊണ്ട് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് എണ്ണായിരത്തിലധികം കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 204 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും, പുതുതായി എണ്ണായിരത്തി ഒരുന്നൂറ്റി എഴുപത്തി ഒന്ന് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തോടടുക്കുകയാണ്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച്  5,598 പേര്‍ മരണമടഞ്ഞു. രാജ്യ തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമാകുകയാണ്. ഡല്‍ഹിയില്‍ മാത്രം രോഗികള്‍ 20,000 കടന്നു.

 

 

 

By Binsha Das

Digital Journalist at Woke Malayalam