Wed. Jan 22nd, 2025
ഡൽഹി:

 
ചെറുകിട ഇടത്തരം മേഖലയ്ക്കായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജിന് ഇന്ന് നടന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയിലെ സ്ഥാപനങ്ങളുടെ വ്യാഖ്യാനം മാറ്റിയതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, കര്‍ഷകര്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവര്‍ക്കു വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് ഇന്ന് നടത്തിയത്. 20,000 കോടിയുടെ വായ്പാപദ്ധതിയിലൂടെ രണ്ടു ലക്ഷം പേര്‍ക്ക് ഗുണം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam