തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ വഴി ക്ലാസുകൾ ആരംഭിച്ചു. രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് വിക്ടേഴ്‌സ് ചാനൽ വഴിയാണ് അധ്യയനം. രാവിലെ എട്ടരയോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖ സന്ദേശത്തോടെയാണ് ഓണ്‍ലൈന്‍ ക്ലാസുകൾ ആരംഭിച്ചത്.
കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ചരിത്ര ക്ലാസ് എടുത്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ ഓൺലൈൻ പഠനം ഉത്‌ഘാടനം ചെയ്തു. എന്നാൽ സ്മാർട്ട്ഫോണും ടിവിയും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും പഠന സൗകര്യമൊരുക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. ഇതിനായി കുടുംബശ്രീയുടെ സഹകരണത്തോടെ അങ്കണവാടികളിലും സ്കൂളുകളിലും ഇത്തരം സൗകര്യം ഒരുക്കാനാണ് പദ്ധതി.