Mon. Dec 23rd, 2024
കണ്ണൂർ:

 
കണ്ണൂരിൽ ധർമ്മടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളും തലശ്ശേരി നഗരസഭയിലെ രണ്ട് വാർഡുകളും സമൂഹവ്യാപന ഭീതിയെ തുടർന്ന് പൊലീസ് പൂർണമായും അടച്ചു. ധർമ്മടത്ത് 21 അംഗ കുടുംബത്തിലെ പതിമൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെയും ഇവർക്ക് വൈറസ് ബാധ ഉണ്ടായ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതിന്റെയും പശ്ചാത്തലത്തിലാണ് ഈ നീക്കം. ആളുകൾ പുറത്തിറങ്ങിയാൽ കർശന നടപടിയുണ്ടാകുമെന്ന് കണ്ണൂർ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര അറിയിച്ചു. കണ്ണൂരിൽ നിലവിൽ 103 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 55 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam