Mon. Dec 23rd, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത്‌ നാളെ മുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ക്ക് അനുമതി. 50% നിരക്ക് വർധനയോടെയാണ് സർവീസുകൾ അനുവദിച്ചത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണ് തീരുമാനം.

നേരത്തെ ഓർഡിനറി ബസുകൾ സർവീസ് നടത്താൻ എന്തൊക്കെ മാനദണ്ഡങ്ങൾ സ്വീകരിച്ചോ അത്തരം മാനദണ്ഡങ്ങളെല്ലാം അന്തർ ജില്ലാ ബസ് സർവീസുകളിലും ബാധകമാണ്. എന്നാല്‍,  അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് തത്കാലം അനുമതിയില്ല. അതേസമയം, ജൂണ്‍ എട്ടിന് ശേഷം നിയന്ത്രണങ്ങളോടെ ഹോട്ടലുകള്‍ തുറക്കുകയും അവിടെ തന്നെ ഇരുന്ന് ഭക്ഷണ കഴിക്കാനും അനുവാദം നല്‍കും.

 

 

 

By Binsha Das

Digital Journalist at Woke Malayalam