വാഷിങ്ടണ്‍:
ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക പൂര്‍ണമായും അവസാനിപ്പിക്കുകയാണെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് 19നെ പ്രതിരോധിക്കുന്നതിൽ സംഘടനയുടെ പോരായ്മ ചൂണ്ടിക്കാട്ടിയാണ് ട്രംപിൻെറ നടപടി. സംഘടനയ്ക്കുള്ള ധനസഹായം അവസാനിപ്പിക്കുമെന്നും തുക മറ്റ് ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും ഡൊണള്‍ഡ് ട്രംപ് അറിയിച്ചു. ലോകം ആവശ്യപ്പെടുന്ന രീതിയിൽ പ്രവർത്തിക്കുന്നതിൽ ലോകാരോഗ്യസംഘടന പരാജയപ്പെട്ടുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. ലോകാരോഗ്യ സംഘടനക്ക് ഏറ്റവും കൂടുതൽ ഫണ്ട് നൽകുന്ന രാജ്യമാണ് യുഎസ്. 3000 കോടി രൂപയുടെ സഹായമാണ് സംഘടനയ്ക്ക് അമേരിക്ക നല്‍കുന്നത്. ലോകാരോഗ്യ സംഘടന ചൈനയുടെ പാവയാണെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു.