Thu. Jun 5th, 2025

ന്യൂഡല്‍ഹി:

ലോകത്താകമാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം മൂന്ന് ലക്ഷത്തി അറുപത്തി രണ്ടായിരത്തി എണ്‍പത്തി ഒന്നായി ഉയര്‍ന്നു. കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ ബ്രസീലിൽ മാത്രം 24,151 പേർക്കാണ് പുതിയതായി കൊവിഡ്  സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത അമേരിക്കയിൽ 17.2  ലക്ഷം പേർക്കാണ്  കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. യുഎസ്സില്‍ മാത്രം ഒരു ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡില്‍ ജീവന്‍ നഷ്ടമാകുകയും ചെയ്തു.

 

 

By Binsha Das

Digital Journalist at Woke Malayalam