Thu. Dec 19th, 2024

ന്യൂഡല്‍ഹി:

തുടർച്ചയായ ഏഴാമത്തെ ദിവസവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ആറായിരത്തിന് മുകളില്‍ പുതിയ കൊവിഡ് കേസുകള്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ആറായിരത്തി അഞ്ഞൂറ്റി അറുപത്തി ആറ് കൊവിഡ് കേസുകളാണ്. 194 പേര് മരിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി അമ്പത്തി എട്ടായിരത്തി മുന്നൂറ്റി മുപ്പത്തി മൂന്നായി ഉയര്‍ന്നു. ഇതുവരെ 4,531 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത്. അതേസമയം, 67,691 പേര്‍ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടുന്നതിന്റെ നിരക്ക് ഉയരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയവും പറയുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam