Sat. Apr 20th, 2024

ന്യൂഡല്‍ഹി:

പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് 31ന് മാൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. നാലാംഘട്ട ലോക്ഡൗണിന്റെ അവസാന ദിവസമായ അന്ന് അഞ്ചാംഘട്ട ലോക്ഡൗണിനെക്കുറിച്ച് വ്യക്തമാക്കും. രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ 70 ശതമാനവും ഉള്ള 11 നഗരങ്ങളിൽ ജൂൺ 1 മുതലുള്ള അഞ്ചാംഘട്ട ലോക്ഡൗണ്‍ ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ പ്രഖ്യാപിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ലോക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ഇന്ന് ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തും. ലോക്ഡൗണ്‍ നീട്ടുന്നതും ഇളവുകളും സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയാനാണ് യോഗം.

By Binsha Das

Digital Journalist at Woke Malayalam