Sat. Apr 20th, 2024

യുഎസ്:

സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെ അടച്ചുപൂട്ടല്‍ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപി​ന്‍റെ രണ്ട്​ ട്വീറ്റുകള്‍ തെറ്റായ അവകാശവാദങ്ങളാണെന്ന്​ ചൂണ്ടിക്കാട്ടി ട്വിറ്റർ ഫാക്​ട്​ ചെക്​ ലേബലുകൾ നൽകിയതിന്​ പിന്നാലെയാണ്​ ഭീഷണി. സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ ശക്തമായ നിയമനിര്‍മാണം കൊണ്ടുവരുമെന്നും, കമ്പനികള്‍ പൂട്ടിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഈ വര്‍ഷം നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള രണ്ട് ട്വീറ്റുകള്‍ക്കാണ് ട്വിറ്റര്‍ ഫാക്ട് ചെക്ക് ലേബലിട്ടത്.

സമൂഹ മാധ്യമങ്ങളിൽ ​പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്‍റെ ഭാഗമായി മൈക്രോ ബ്ലോഗിങ്​ സൈറ്റായ ട്വിറ്റർ ഈയിടെയാണ് അവരുടെ പ്ലാറ്റ്​ഫോമിൽ ഫാക്​ട്​ ചെക്കിങ്​ എന്ന സംവിധാനം ഒരുക്കിയത്​. ആദ്യമായാണ് ഒരു ലോകനേതാവിന്‍റെ ട്വീറ്റിനെതിരെ ട്വിറ്റര്‍ ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam