Tue. Jul 1st, 2025
ഹൈദരാബാദ്:

ആന്ധ്ര പ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ സ്വീകരിക്കാൻ ലോക്ക്ഡൗണ്‍ നിയന്ത്രങ്ങള്‍ ലംഘിച്ച് നൂറുകണക്കിനു പ്രവര്‍ത്തകര്‍ ഒത്തുചേർന്നതായി വൈഎസ്‌ഐര്‍ കോണ്‍ഗ്രസിന്റെ ആരോപണം. അദ്ദേഹത്തോട് ക്വാറന്റീനില്‍ പ്രവേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയാണ് ചന്ദ്രബാബു നായിഡു ഹൈദരാബാദില്‍നിന്ന് റോഡ് മാർഗം അമരാവതിയിലെത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാൻ മാസ്‌ക് പോലും ധരിക്കാതെയാണ്‌ നൂറ് കണക്കിന് ആളുകൾ സംഘടിച്ചതെന്നും സംഭവത്തില്‍ ചന്ദ്രബാബു നായിഡു മാപ്പു പറയണമെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ഗഡിക്കോട്ട ശ്രീകാന്ത് റെഡ്ഡി പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam