വായന സമയം: < 1 minute
മുംബൈ:

കൊവിഡിനെ തുടർന്ന് മാറ്റിവെച്ച ഐപിഎല്‍ നടത്താനായി ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് നീട്ടിവെയ്ക്കാൻ ഒരിക്കലും ഐസിസിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍. ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചാല്‍ ഐപിഎല്‍ നടത്താമെന്ന നിര്‍ദേശമുയര്‍ന്ന  സാഹചര്യത്തിലാണ് ബിസിസിഐയുടെ ഈ മറുപടി.

ലോകകപ്പ് നടത്താനാകുമെന്ന് ഓസീസ് ക്രിക്കറ്റ് ബോർഡിന് ആത്മവിശ്വാസമുണ്ടെങ്കില്‍ അവര്‍ക്ക് അതുമായി മുന്നോട്ടുപോകാമെന്നും കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്തണോ മുന്‍നിശ്ചയപ്രകാരം ടൂര്‍ണമെന്റുമായി മുന്നോട്ടു പോകണോ എന്നെല്ലാം അവർ തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ അനുവദിക്കുകയാണെങ്കില്‍ ടീമുകള്‍ എത്തി മത്സരിക്കുമെന്നും അരുണ്‍ ധുമാല്‍ വ്യക്തമാക്കി.

Advertisement