31 C
Kochi
Wednesday, August 12, 2020
Home Tags World Cup

Tag: World Cup

ലോകകപ്പ് നീട്ടിവെയ്ക്കാൻ സമ്മർദ്ദം ചെലുത്തില്ല: ബിസിസിഐ

മുംബൈ: കൊവിഡിനെ തുടർന്ന് മാറ്റിവെച്ച ഐപിഎല്‍ നടത്താനായി ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് നീട്ടിവെയ്ക്കാൻ ഒരിക്കലും ഐസിസിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍. ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചാല്‍ ഐപിഎല്‍ നടത്താമെന്ന നിര്‍ദേശമുയര്‍ന്ന  സാഹചര്യത്തിലാണ് ബിസിസിഐയുടെ ഈ മറുപടി.ലോകകപ്പ് നടത്താനാകുമെന്ന് ഓസീസ് ക്രിക്കറ്റ് ബോർഡിന് ആത്മവിശ്വാസമുണ്ടെങ്കില്‍ അവര്‍ക്ക് അതുമായി മുന്നോട്ടുപോകാമെന്നും കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്തണോ മുന്‍നിശ്ചയപ്രകാരം ടൂര്‍ണമെന്റുമായി...

ഉത്തേജക മരുന്ന് ഉപയോഗം: റഷ്യയ്ക്ക് നാല് വര്‍ഷത്തേക്ക് വിലക്ക്

റഷ്യ: റഷ്യയ്ക്ക് കായികരംഗത്ത് നിന്ന് നാല് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി.ഇതോടെ 2020ലെ ടോക്കിയോ ഒളിമ്പിക്സിലും, ഖത്തറില്‍ നടക്കുന്ന 2022ലെ വേള്‍ഡ് കപ്പിലും റഷ്യയ്ക്ക് പങ്കെടുക്കാനാകില്ല. 2022 വിന്‍റര്‍ ഒളിന്പിക്സില്‍ നിന്നും റഷ്യ അകന്നു നില്‍ക്കേണ്ടി വരും.കായികതാരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന് കാണിച്ചാണ് വേള്‍ഡ്...

2022 ഫിഫ വേൾഡ് കപ്പ്: എയർപോർട്ട് വിപുലീകരണത്തിനൊരുങ്ങി ഖത്തർ

ദോഹ:2022 ലെ ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, എയർപോർട്ട് വിപുലീകരണത്തിനൊരുങ്ങി ഖത്തർ. 60 ദശലക്ഷത്തിലധികം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്, ഇവർക്കെല്ലാം സുഗമമായി യാത്രചെയ്യുവാനുള്ള സൗകര്യങ്ങൾ എയർപോർട്ടിൽ ഒരുക്കും. "11,720 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഷോപ്പിങ്ങിനും, ഭക്ഷണശാലകൾക്കുമുള്ള സ്ഥലവും, 10,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ട്രോപ്പിക്കൽ ഗാർഡനുമാണ് എയർപോർട്ടിൽ നിർമാണത്തിലിരിക്കുന്നത്" ഖത്തർ എയർവേയ്‌സ് സിഇഒ അക്ബർ...

ഫുട്ബോളിൽ കിട്ടുന്ന ആനന്ദം ഒരിക്കലും അവസാനിക്കില്ല; 2022 ഖത്തർ ലോകകപ്പിന്റെ ലോഗോ പുറത്തു വിട്ടു

ദോഹ: ലോക ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്താൻ 2022 ഖത്തര്‍ ലോകകപ്പിന്‍റെ ലോഗോ പ്രകാശനം ചെയ്തു. തലസ്ഥാന നഗരമായ ദോഹയിൽ വച്ചു ഖത്തര്‍ സമയം വൈകീട്ട് 8.22നാണ് ഔദ്യോഗികമായി ലോഗോ പുറത്തുവിട്ടത്. ഖത്തറിൽ ഒരേസമയം നാല് പ്രധാനപ്പെട്ട ഇടങ്ങളില്‍ വലിയ പ്രോജക്ടര്‍ ഉപയോഗിച്ചായിരുന്നു ലോഗോ അവതരണം. ബുര്‍ജ് ദോഹ,...

കോപ്പ അമേരിക്കയിലെ ആരോപണങ്ങള്‍; മെസ്സി​ക്ക് വി​ല​ക്ക്, പി​ഴ

ലുക്വെ (പരാഗ്വെ): ലിയോണൽ മെസ്സിക്ക് വൻ പിഴയും മത്സരവിലക്കും വിധിച്ചു സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (കോണ്‍മെബോള്‍). കോപ്പ അമേരിക്കയിൽ ചിലിക്കെതിരായ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ തനിക്ക് ചുവപ്പ് കാർഡ് നൽകിയതിൽ സംഘാടകർക്കും മത്സരത്തിലെ റഫറിയ്ക്കുമെതിരെ രംഗത്തുവന്നതാണു താരത്തിന് വിനയായത്.2022ലെ ലോകകപ്പ് ആദ്യ യോഗ്യത മത്സരം മെസ്സിക്ക് നഷ്ടമാവും....

ക്രിക്കറ്റ് ലോകകപ്പ്: നാളെ തുടക്കം

ഇംഗ്ലണ്ട്:ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ നാളെ ആരംഭിക്കും. ഇംഗ്ലണ്ടിലെ ഓവല്‍ സ്റ്റേഡിയത്തിലാണ് നാളെ മത്സരം നടക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടും സൗത്ത്‌ആഫ്രിക്കയും തമ്മിലാണ് ആദ്യമത്സരം. ജൂലൈ 14 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യയുടെ ആദ്യമത്സരം ജൂൺ 5 നാണ്. സൌത്ത് ആഫ്രിക്കയെയാണ് അന്ന് ഇന്ത്യ നേരിടുന്നത്. ജൂൺ 9...

ലോകകപ്പ് കാണാന്‍ ഇംഗ്ലണ്ടിലേക്ക് പോവാനൊരുങ്ങി വിനോദ് റായിയും സംഘവും; അനുമതി ഇരട്ടത്താപ്പെന്ന് ആക്ഷേപം

മുംബൈ: വരുന്ന മെയ് മാസം നടക്കാനിരിക്കുന്ന ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ ബി.സി.സി.ഐയുടെ ചെലവിൽ കാണുന്നതിനായി ഇംഗ്ലണ്ടിലേക്ക് പോകാന്‍, ബി.സി.സി.ഐ ചെയർമാൻ വിനോദ് റായിയും ഇടക്കാല ഭരണസമിതിയിലെ മറ്റംഗങ്ങളും തീരുമാനിച്ചു. വിനോദ് റായിക്ക് പുറമെ, സമിതി അംഗങ്ങളായ ഡയാന എഡുൽജി, രവി തോഡ്ജേ , ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍...

ലോകകപ്പിലേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപനം ഏപ്രിൽ 15ന്

ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രഖ്യാപനം ഏപ്രിൽ 15ന് ഉണ്ടാകും. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാകും ടീം പ്രഖ്യാപനം നടത്തുക. ഐ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ കൂടിയാണ് വിരാട് കോഹ്‌ലി.ലോകകപ്പ് ടീം പ്രഖ്യാപനത്തിനുള്ള അവസാന ദിവസം ഈ മാസം 23 ആണെങ്കിലും അല്പം നേരത്തെ ടീം...