Mon. Dec 23rd, 2024
തിരുവനന്തപുരം:

കണ്ണൂരിൽ മരിച്ച മയ്യഴി സ്വദേശി മെഹ്റൂഫിനെ കേരളത്തിന്റെ ലിസ്റ്റിൽ ഉൾപെടുത്തണമെന്ന ചോദ്യത്തിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മാഹി പോണ്ടിച്ചേരിയുടെ ഭാഗമായിക്കിടക്കുന്ന പ്രദേശമാണെന്നും ചികിത്സിച്ച ഇടമായ കേരളത്തിന്‍റെ പട്ടികയിലല്ല അവരെ ഉള്‍പ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചികിത്സക്കായി തലശ്ശേരിയെയോ കോഴിക്കോടിനേയോ ആശ്രയിക്കേണ്ടി വരുന്നത്കൊണ്ട് മാഹി സ്വദേശികൾ മാഹി വിട്ടുപോകുന്നുവെന്നല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തിൽ മരിച്ചെങ്കിലും മാഹി സ്വദേശിയായതിനാൽ പുതുച്ചേരിയുടെ കണക്കിലാണ് വരേണ്ടതെന്ന കേരളത്തിന്റെ വാദം ഇപ്പോഴും തുടരുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam