Sat. Jan 18th, 2025

തിരുവനന്തപുരം:

സംസ്ഥാനത്ത് കൊവിഡ് 19 ആശങ്ക വര്‍ധിക്കുന്നതിനാല്‍ ലോക്ക് ഡൗണ്‍ ഇളവ് ആരും ആഘോഷിക്കരുതെന്ന മുന്നറിയിപ്പുമായി  മുഖ്യമന്ത്രി പിണറായി വിജയന്‍. ‘നാം ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ്. അതല്ലാതെ ആഘോഷിക്കാനായി ആരും ഇറങ്ങരുതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.

പൊതുഗതാഗതം ആരംഭിച്ചത് പല ഇടങ്ങളിലും തിരക്കിന് കാരണമായി. കുട്ടികളെയും വയോജനങ്ങളെയും കൂട്ടി പലരും വീടിന് പുറത്തിറങ്ങുന്നു. വയോധികർക്കും കുട്ടികൾക്കും വൈറസ് ബാധ ഉണ്ടാകാതിരിക്കാനാണ് റിവേഴ്‌സ് ക്വാറന്റൈൻ സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും അവരെ സുരക്ഷിതരായി വീടുകളിൽ ഇരുത്തേണ്ടവർ അത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളൊന്നും നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കേണ്ടതല്ല, സ്വയം ചെയ്യേണ്ടതാണ്. ഇത് മറക്കുമ്പോഴാണ് കേസെടുക്കേണ്ടി വരുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

By Binsha Das

Digital Journalist at Woke Malayalam