Wed. Jan 22nd, 2025

തിരുവനന്തപുരം:

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള ലോക്ഡണിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിര്‍ത്തിവെച്ച ലോട്ടറി വിൽപന വീണ്ടും പുനരാരംഭിച്ചുവെങ്കിലും കാര്യമായ വില്പന ഉണ്ടായില്ല. ഇന്നലെ വില്പന ആരംഭിച്ചപ്പോൾ 1,39,940 രൂപയുടെ ടിക്കറ്റുകളാണ് സംസ്ഥാനത്ത് വിറ്റത്. ഇക്കാര്യം ലോട്ടറി ഡയറക്ടറേറ്റ് ഉദ്യോ​ഗസ്ഥരാണ് അറിയിച്ചത്.

സമ്മർ ബംബർ ഉൾപ്പെടെയുള്ള 8 ഇനം ലോട്ടറികളുടെ(പൗർണമി ആർഎൻ 435, വിൻവിൻ ഡബ്ല്യു 557, സ്ത്രീശക്തി എസ്എസ് 202, അക്ഷയ എകെ 438, കാരുണ്യ പ്ലസ് കെഎൻ 309, നിർമൽ എൻആർ 166, പൗർണമി ആർഎൻ – 436, സമ്മർ ബംപർ) വിൽപ്പനയാണ് ഇപ്പോൾ നടക്കുന്നത്. അടുത്തമാസം 2 മുതലാണ് നറുക്കെടുപ്പ് തുടങ്ങുക. പുതിയടിക്കറ്റുകൾ ജൂലൈ ഒന്ന് മുതലായിരിക്കും പുറത്തിറക്കുക.

 

By Binsha Das

Digital Journalist at Woke Malayalam