Mon. Dec 23rd, 2024
തിരുവനന്തപുരം:

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് കെഎസ്ആർടിസി ജില്ലകൾക്കുള്ളിലെ ഓർഡിനറി സർവീസ് നടത്തുക. ഒരു ബസിൽ മൊത്തം സീറ്റിന്‍റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുക. കെഎസ്ആർടിസിയുടെ ക്യാഷ്‍ലെസ് ടിക്കറ്റ് സംവിധാനമായ ചലോ കാർ‍‍ഡ് ഇതോടെ നിലവിൽ വരും. പരീക്ഷണ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ-തിരുവനന്തപുരം, നെയ്യാറ്റിന്‍കര-തിരുവനന്തപുരം റൂട്ടിലാണ് ചലോ കാർ‍ഡ് നടപ്പാക്കുക. കോട്ടയത്ത് ഇന്ന് 102 സർവീസുകൾ കെഎസ്ആർടിസി നടത്തും. കോട്ടയം ബസ് സ്റ്റാൻഡുകളിലേക്ക് ആളുകൾ എത്തിത്തുടങ്ങി. ആദ്യ സർവീസ് ഈരാറ്റുപേട്ടയിലേക്കും മെഡിക്കൽ കോളേജിലേക്കുമാണ്. ഇന്നലത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ബാർബർ ഷോപ്പുകളും നിയന്ത്രണങ്ങളോടെ ഇന്ന് പ്രവർത്തിച്ച് തുടങ്ങും. സംസ്ഥാനത്ത് ലോട്ടറി വിൽപന നാളെ പുനരാരംഭിക്കും.

By Arya MR