Tue. Sep 2nd, 2025

ന്യൂഡല്‍ഹി:

ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി ഇരുപതിനായിരത്തി ഒരുന്നൂറ്റി എണ്‍പതായി. രോഗബാധിതരുടെ എണ്ണം നാല്‍പ്പത്തി ഒമ്പത് ലക്ഷത്തി പതിനായിരത്തി നാനൂറ്റി എണ്‍പത്തി ഒന്ന്  കടന്നു. അമേരിക്കയില്‍ മാതം കൊവിഡ് ബാധിച്ച് മരണപ്പെട്ടത് തൊണ്ണൂറ്റി ഒന്നായിരത്തിലധികം പേരാണ്. രോഗികള്‍ 15 ലക്ഷം പിന്നിട്ടു. അമേരിക്കയില്‍  ഇന്നലെ മാത്രം തൊള്ളായിരത്തി എഴുപത്തി എട്ട് പേര്‍ക്കാണ് കൊവിഡില്‍ ജീവന്‍ നഷ്ടമായത്. പതിനാലായിരത്തിലേറെ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ബ്രസീലിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടരലക്ഷം കടന്നു.

 

By Binsha Das

Digital Journalist at Woke Malayalam