Wed. Dec 18th, 2024

തിരുവനന്തപുരം:

കൊവിഡി​​ന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ സ്വകാര്യ കുത്തകയ്ക്ക് തീറെഴുതി കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ ആരോപണം. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ്​ കൊണ്ട്​ സാധാരണക്കാര്‍ക്ക്​ ഗുണമുണ്ടാവില്ല. ജനങ്ങളെ വായ്​പയുടെ കുരുക്കിലാക്കുകയാണ്​​ പാക്കേജിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പദ് വ്യവസ്ഥയെ ശക്തിപപെടുത്തുകയല്ല തകര്‍ക്കുകയാണ് പാക്കേജ് ചെയ്യുന്നത്. ഫെഡറലിസത്തെ തകര്‍ക്കുന്ന നടപടികളുമെടുത്തു. ഇത്തരം തീരുമാനം എടുക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാനുള്ള സാമാന്യ മര്യാദ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളേണ്ടതായിരുന്നെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

 

By Binsha Das

Digital Journalist at Woke Malayalam