Fri. Aug 29th, 2025

കൊച്ചി:

ലോക്ഡൗണിനെ തുടര്‍ന്ന് മാലിദ്വീപില്‍  കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരുമായി നാവികസേനാ കപ്പല്‍ ഐഎന്‍എസ് ജലാശ്വ ഇന്ന് കൊച്ചിയിലെത്തും. സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് മാലിദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി കപ്പല്‍ കൊച്ചയിലെത്തുന്നത്. കപ്പലില്‍ തിരിച്ചെത്തുന്നവരില്‍ 568 പേര്‍ മലയാളികളാണ്. സംഘത്തില്‍ ആറ് ഗര്‍ഭിണികള്‍ ഉണ്ട്. മലയാളികളെ കൂടാതെ 15 പേര്‍ തമിഴ്നാട് സ്വദേശികളും, തെലങ്കാന, ലക്ഷദ്വീപ് സ്വദേശികളുമാണ്. മടങ്ങിയെത്തുന്നവരെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചശേഷം മാത്രമേ വീടുകളിലേക്ക് പോകാന്‍ അനുവദിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു

By Binsha Das

Digital Journalist at Woke Malayalam