Thu. Apr 18th, 2024

ന്യൂഡല്‍ഹി:

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ മെയ് നാലിന് പുറപ്പെടുവിച്ച മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കും. നാലാം ഘട്ട ലോക്ക് ഡൗണിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ന് പുറത്തിറക്കും. മെയ് മുപ്പത്തിയൊന്ന് വരെയാകും നാലാം ഘട്ട ലോക്ക് ഡൗൺ. മാർഗ നിർദ്ദേശത്തിന് ആഭ്യന്തര മന്ത്രാലയം ഇന്നലെ അന്തിമ രൂപം നൽകി. റെഡ്സോൺ മേഖലകൾ പുതുക്കിയ മാർഗ്ഗനിർദ്ദേശത്തിൽ ചുരുക്കിയേക്കും. ലോക്ഡൗണ്‍ തുടരുമെങ്കിലും സമ്പൂര്‍ണ അടച്ചിടല്‍ കണ്ടെയ്‍ന്‍മെന്‍റ് സോണുകളില്‍ മാത്രമാകും.

ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഓട്ടോ, ടാക്സി സര്‍വീസുകള്‍ക്ക് യാത്രക്കാരുടെ എണ്ണം പരിമതപ്പെടുത്തി അനുമതി നല്‍കിയേക്കും. കണ്ടെയ്ന്‍‍മെന്‍റ് സോണുകളില്‍ ഒഴികെ ജില്ലാനന്തര യാത്രകള്‍ കൂടുതല്‍ അനുവദിക്കും. സംസ്ഥാനന്തര യാത്രകളും അനുവദിച്ചേക്കും. രാജ്യത്തെ കോവിഡ് ബാധയുടെ 80 ശതമാനവുമുള്ള 30 ഇടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും

 

 

 

By Binsha Das

Digital Journalist at Woke Malayalam