Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

 
കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ഇറങ്ങിത്തിരിച്ച തൊഴിലാളികളുമായി സുഖ്ദേവ് വിഹാർ ഫ്ലൈ ഓവറിന് സമീപത്തെ ഫുട്‌പാത്തിൽ വച്ചാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. ലോക്ക്ഡൗണിൽ ഇവർ നേരിടുന്ന പ്രയാസങ്ങൾ രാഹുൽ നേരിട്ട് തന്നെ ചോദിച്ചറിഞ്ഞു. കൊവിഡ് സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിച്ചെത്തിയ രാഹുൽ, സാമൂഹിക അകലം പാലിച്ചാണ് തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയത്.

അതേസമയം, രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ കുടിയേറ്റ തൊഴിലാളികളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തതായി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഹരിയാണയിലെ അംബാലയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലേക്ക് നടക്കുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളെയാണ് ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. എന്നാൽ, ആരോപണം നിഷേധിച്ച്​ പോലീസ്​ രംഗത്തെത്തി.

By Binsha Das

Digital Journalist at Woke Malayalam