Thu. Dec 19th, 2024

തിരുവനന്തപുരം:

കഴിഞ്ഞ ഞായറാഴ്ചത്തെ പോലെ തന്നെ സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗണ്‍. അവശ്യ സാധനങ്ങള്‍ വിൽക്കുന്ന കടകൾക്ക് മാത്രമേ  തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു.  അത്യാവശ്യ കാര്യങ്ങള്‍ക്ക്  മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാൻ പാടുള്ളൂവെന്ന് ഡിജിപി അറിയിച്ചു. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾ രാവിലെ എട്ടു മണി മുതൽ രാത്രി ഒൻപത് മണി വരെ പ്രവർത്തിക്കും. ഓൺലൈൻ ഡെലിവറി രാത്രി പത്തു വരെ അനുവദിക്കും. നടക്കാനും സൈക്കിളില്‍ സഞ്ചരിക്കാനും അനുവാദമുണ്ട്. അതേസമയം, വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാനായുള്ള പൊലീസിന്റെ പ്രത്യേക പരിശോധന ഇന്നും തുടരും.

 

 

 

By Binsha Das

Digital Journalist at Woke Malayalam