Fri. Apr 19th, 2024
ന്യൂഡല്‍ഹി:

ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്ക് നാല്‍പ്പതിനായിരം കോടി രൂപ കൂടി വകയിരുത്തി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് പ്രതിസന്ധിയിൽനിന്നു രാജ്യത്തെ കരകയറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ‘ആത്മനിർഭർ ഭാരത്’ പാക്കേജിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിവസത്തെ പ്രഖ്യാപനം വിശദീകരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. 300 കോടി തൊഴിൽ ദിനങ്ങൾ ഇത് വഴി അധികമായി സൃഷ്ടിക്കപ്പെടുമെന്നും തൊഴിലവസരം കൂട്ടുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് 12 ചാനലുകള്‍ തുടങ്ങുമെന്നും ധനമന്ത്രി പറഞ്ഞു. ലൈവ് ഇന്‍ററാക്ടീവ് പഠനത്തിനുവേണ്ടിയാണ് ചാനലുകള്‍. ഇ – പാഠശായില്‍ 200 പുസ്തകങ്ങള്‍കൂടി ഉള്‍പ്പെടുത്തി. ഇന്‍റര്‍നെറ്റ് ഇല്ലാത്തവര്‍ക്കും വിദ്യാഭ്യാസം ഉറപ്പിക്കുകയാണ് ലക്ഷ്യം. വ്യവസായ സ്ഥാപനങ്ങളെ കടബാധ്യതയില്‍ നിന്നൊഴിവാക്കും. ആരോഗ്യ മേഖലയിലെ പൊതുനിക്ഷേപം വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam