Sat. Apr 26th, 2025

വന്ദേഭാരത് മിഷന്‍ രണ്ടാംഘട്ടത്തില്‍ അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നുമെത്തിയ പ്രവാസികളില്‍ ആറു പേർക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തി. അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയവരില്‍ നാലുപേർക്കാണ് കൊവിഡ് ലക്ഷണം. ഇവരെ മഞ്ചേരി,കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചു. ഒരാളെ കളമശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. അബുദാബിയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ഒരാളേയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പുലർച്ചെ എത്തിയ അബുദാബി വിമാനത്തിൽ 190 യാത്രക്കാരാണ് വന്നത്. ഇതില്‍ ഒമ്പത് പേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നാല് പേരെ കൊവിഡ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മറ്റ് വിമാനയാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കാതെ റണ്‍വേയില്‍ ആംബുലന്‍സെത്തി ഇവരെ കൊണ്ടുപോകുകയായിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam