Mon. Dec 23rd, 2024

യുഎസ്:

അമേരിക്കയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതിനെതിരെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ആന്റണി ഫൗസി അടക്കമുള്ളവര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ സ്വീകാര്യമല്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തിടുക്കത്തില്‍ നല്‍കുന്ന ഇളവുകള്‍ വീണ്ടും കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നും കുറഞ്ഞത് 82000പേര്‍ക്കെങ്കിലും അധികമായി ജീവന്‍ നഷ്ടപ്പെടാമെന്നുമായിരുന്നു ഫൗസിയുടെ മുന്നറിയിപ്പ്. എന്നാല്‍, ഈ മുന്നറിയിപ്പുകള്‍ കണക്കിലെടുക്കുന്നില്ലെന്നാണ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും സ്‌കൂളുകളും വേഗത്തില്‍ തുറക്കുന്നതിനെതിരെ വലിയ തോതില്‍ വിമര്‍ശനമുയര്‍ന്നു.

 

 

 

By Binsha Das

Digital Journalist at Woke Malayalam