Sun. Apr 6th, 2025
കൊച്ചി:

ലോക്ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും നാളെ കൊച്ചിയിലെത്തിക്കും. കപ്പല്‍ മാര്‍ഗം ഇവരെ തിരിച്ചെത്തിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എം വി അറേബ്യന്‍ സീ എന്ന കപ്പല്‍ ഇന്ന് യാത്രക്കാരെ കയറ്റി വൈകിട്ടോടെ പുറപ്പെടും. നാളെ രാവിലെ ഏഴിന് കൊച്ചിയിലെത്തും. നാളെയും ലക്ഷദ്വീപില്‍ നിന്നും മറ്റൊരു കപ്പല്‍  കൂടി കൊച്ചിയിലേക്ക് യാത്രതിരിക്കും. ഇതോടെ കുടുങ്ങിയവരെ മുഴുവന്‍ കൊച്ചിയില്‍ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ ഓരോ കപ്പലിന്‍റെയും പരമാവധി ശേഷിയുടെ 40 ശതമാനം യാത്രക്കാരെ മാത്രമാണ് കയറ്റുന്നത്.

By Binsha Das

Digital Journalist at Woke Malayalam