തിരുവനന്തപുരം:
ജൂണ്‍ ഒന്നുമുതല്‍ സ്കൂളുകളില്‍ ഓണ്‍ലെെന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നും അദ്ദേഹം. സാധാരണ നിലയിൽ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഉടനെ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വര്‍ഷത്തെ കീം പരീക്ഷകള്‍ ജൂലായ് 16 രാവിലെയും ഉച്ചയ്ക്കുമായി നടത്തും. കീം പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുള്ള കേരളത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിനു പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ ഒരവസരം കൂടി ജൂണ്‍ മാസത്തില്‍ നല്‍കും.
ജൂണ്‍ 13, 14 തീയതികളില്‍ മൂന്ന്, അഞ്ച് വര്‍ഷ എല്‍എല്‍ബി പരീക്ഷയും ജൂണ്‍ 21ന് എംബിഎ പരീക്ഷകളും, ജൂലായ് നാലിന് എംസിഎ പരീക്ഷകളും ഓണ്‍ലൈന്‍ മുഖേന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.