Thu. Jan 23rd, 2025

ഇടുക്കി:

ഇടുക്കിയിലെ അവസാന രോഗിയും ആശുപത്രി വിട്ടതോടെ ജില്ല കൊവിഡ് മുക്തമായി.  ഏലപ്പാറയിലെ ആശാപ്രവർത്തകയാണ് ഒടുവിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിന്ന് രോഗമുക്തിനേടിയത്. ജില്ലയിൽ ആകെ 24 പേർക്കായിരുന്നു കൊവിഡ് ബാധിച്ചത്. രണ്ടാം ഘട്ടമായിരുന്നു കൂടുതൽ വെല്ലുവിളി ഉയര്‍ത്തിയത്. രണ്ടാംഘട്ടത്തിൽ രോഗം ബാധിച്ച പതിനാല് പേരും ഇതോടെ രോഗമുക്തരായി. അതേസമയം, നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam