Mon. Dec 23rd, 2024
തിരുവനന്തപുരം:

മൂന്നാംഘട്ട ലോക്ക് ഡ‍‌ൗണിന്റെ ഭാ​ഗമായി ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ പാലിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവന ഇന്ന് മുതൽ പ്രാബല്യത്തിൽ. അവശ്യ സാധനങ്ങൾ, പാൽ,പത്രം തുടങ്ങിയവയുടെ വിതരണത്തിന് മാത്രമാണ് ഇന്ന് അനുമതി നൽകിയിരിക്കുന്നത്. ഇത് കൂടാതെ  കൊവിഡ് പ്രതിരോധത്തിലുളള സന്നദ്ധ പ്രവർത്തകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും പുറത്തിറങ്ങാൻ അനുമതിയുണ്ട്. ഹോട്ടലുകളിൽ രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെ പാർസൽ സർവ്വീസും രാത്രി 10 വരെ ഓണ്‍ലൈൻ പാർസൽ സർവീസും അനുവദിച്ചിട്ടുണ്ട്. എന്നാൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപ്പറേഷനിലെ പ്രധാന റോഡുകൾ രാവിലെ 5 മണി മുതൽ രാവിലെ 10 മണി വരെ അടച്ചിടാനാണ് നിർദ്ദേശം.

By Athira Sreekumar

Digital Journalist at Woke Malayalam