Mon. Dec 23rd, 2024
വാഷിംഗ്‌ടൺ:

സഹായിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇനി എല്ലാ ദിവസവും താനും  വൈസ് പ്രസിഡന്‍റ്​ മൈക്ക്​ പെന്‍സും വൈറ്റ് ഹൗസ് ജീവനക്കാരും നിശ്ചിത ദിവസം വരെ കൊവിഡ് പരിശോധനക്ക്​ വിധേയരാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നേരത്തെ ആഴ്ചയില്‍ ഒരിക്കലാണ്​ കൊവിഡ്​ ടെസ്​റ്റ്​ നടത്തിയിരുന്നതെന്നും ഇതുവരെ നടത്തിയ പരിശോധനകളുടെ ഫലങ്ങൾ എല്ലാം നെഗറ്റീവ് ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദിവസേന പരിശോധന നടത്തിയാലും രോഗം ബാധിക്കാതിരിക്കുമെന്ന്​ പറയാനാകില്ലെന്നും ​ട്രംപ് പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam